തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ മോഹൻ ഭാഗവത് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തലസ്ഥാന ജില്ലയിൽ എത്തിയത്. 

ആറ് മണിക്ക് കവടിയാറിലെ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം രാജ്ഭവനിലേക്ക് എത്തിയത്. ഇന്ന് കൂടി കേരളത്തിൽ തുടരുന്ന മോഹൻ ഭാഗവത് ഇനി ആർഎസ്എസ് ബൈഠക്കുകളിലും പങ്കെടുക്കും.