കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ സംസ്ഥാന സർക്കാരിൻ്റെ സംവരണ നയം ശരിവച്ച് ഹൈക്കോടതി. തസ്തിക മാറ്റം വഴിയുള്ള നിയമനങ്ങളിലും സംവരണം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സർവ്വീസ് ചട്ടങ്ങളിലെ ഭേദഗതി ശരിവച്ചത്. കെഎഎസിലെ സംവരണം ചോദ്യം ചെയ്ത് സമസ്ത നായർ സമാജം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സർവ്വീസ് വിഷയങ്ങളിൽ പൊതുതാത്പര്യം നിലനിൽക്കില്ലെന്ന് കേസ് തീർപ്പാക്കി കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ഇതേവിഷയത്തിൽ പൊതു വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ഹർജികളും ഹൈക്കോടതി തള്ളി.