കേരള ഹൈക്കോടതി ഇന്ന് മുതൽ പൂർണ്ണമായും ഇ ഫയലിംഗിലേക്ക്. നിയമസംവിധാനത്തിലെ സുപ്രധാന നാഴികക്കലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സുപ്രീംകോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു

കൊച്ചി: കേരള ഹൈക്കോടതി (High court) ഇന്ന് മുതൽ പൂർണ്ണമായും ഇ ഫയലിംഗിലേക്ക്( E FIling) നിയമസംവിധാനത്തിലെ സുപ്രധാന നാഴികക്കലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സുപ്രീംകോടതി (Supreme court jstice) ജഡ്ജി ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇ ഫയലിംഗിന് ഒപ്പം പേപ്പർ രഹിത കോടതി മുറികളും, ഓഫീസുകളും കേരള ഹൈക്കോടതിയിൽ പ്രവർത്തനസജ്ജമായി. അടുത്ത ഘട്ടമായി സംസ്ഥാനത്തെ കീഴ്കോടതികളിലും പദ്ധതി തുടങ്ങും.

ഹൈക്കോടതിയും പൂർണ്ണമായി സ്മാർട്ടാകുന്നു.ഹൈക്കോടതി രജിസ്ട്രയിൽ നേരിട്ടെത്തി ഹർജികൾ നൽകേണ്ട.എവിടെ നിന്നും ഓൺലൈനായി ഹർജികൾ മാത്രമല്ല അനുബന്ധ രേഖകളും സമർപ്പിക്കാം.കോടതിമുറികളും ഇ രീതിയിലേക്ക് ചുവട് മാറുന്നു.അഭിഭാഷകർ ഫയലുമായി എത്തേണ്ട,മുന്നിലുള് കംപ്യൂട്ടർ സ്ക്രീനിൽ വിവരങ്ങളുണ്ടാകും.ജഡ്ജിക്കും,എതിർഭാഗം അഭിഭാഷകനും ഇത് കാണാം.കൊവിഡ് കാലത്ത് കേസുകൾ തീർപ്പാക്കുന്നതിൽ കേരളത്തിന്‍റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഇ ഫയലിംഗ് പദ്ധതി ഉദ്ഘാടനം ചെയ്ത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.

 അഭിമാനകരമായ നേട്ടമാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നതെന്ന് ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയുടെ ആഭ്യന്തര ഐടി സംഘമാണ് പദ്ധതികൾ നടപ്പിലാക്കിയത്. കൊവിഡ് കാലത്ത് ഭാഗികമായി ഇ ഫയലിംഗ് നടപ്പാക്കിയപ്പോൾ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും തീരുമാനവുമായി ഹൈക്കോടതി ഭരണവിഭാഗം മുന്നോട്ട് പോവുകയായിരുന്നു. ഇ ഫയലിംഗ് ഭാഗികമായി മാത്രം നടപ്പാക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച കരിദിനം ആചരിക്കുമെന്ന് കേരള അഡ്വക്കേറ്റ്സ് ക്ലർക്സ് അസ്സോസിയേഷൻ അറിയിച്ചു. സംസ്ഥാനത്തെ പതിനായിരത്തോളം വക്കീൽ ജീവനക്കാർക്കാണ് ഇതോടെ തൊഴിൽ നഷ്ടമാവുക.