എല്ലാ ജില്ലകളിലും സ്കിൽ ഫെയര്‍: നൈപുണി വികസനം ഉറപ്പാക്കാം; പ്രവേശനം സൗജന്യം
സൗജന്യമായി നടക്കുന്ന ജില്ലാ സ്കിൽ ഫെയറുകള്‍ 18 വയസ്സിനും 59 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന പരിപാടിയാണ്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള നോളജ് ഇക്കോണമി മിഷന്‍ സംസ്ഥാനത്തെ 14 ജില്ലകളിലും 'ജില്ലാ സ്കിൽ ഫെയര്‍' സംഘടിപ്പിക്കുന്നു. തൊഴിൽ തേടുന്നവര്‍ക്ക് ഇടയിലെ നൈപുണി വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് കേരള നോളജ് ഇക്കോണമി മിഷന്‍ നടത്തുന്നത്. കേരള സ്കിൽ എക്സ്‍പ്രസ് പദ്ധതിയുടെ ഭാഗമാണ് ജില്ലാ സ്കിൽ ഫെയറുകള്‍.
നോളജ് ബേസ്‍ഡ് കരിയറുകളും മറ്റു ഇൻഡസ്ട്രികളിലും ജോലി ഉറപ്പാക്കാന്‍ സഹായിക്കുന്ന 100 കണക്കിന് സ്കിൽ ട്രെയിനിങ് പരിപാടികളും കെ.കെ.ഇ.എം സംഘടിപ്പിക്കുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാം ഇതിൽ പങ്കെടുക്കാം.
സൗജന്യമായി നടക്കുന്ന ജില്ലാ സ്കിൽ ഫെയറുകള്‍ 18 വയസ്സിനും 59 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന പരിപാടിയാണ്.
പ്രധാനമായും താഴെ പറയുന്ന പരിപാടികളാണ് ജില്ലാ സ്കിൽ ഫെയറിൽ നടക്കുക.
- സ്കില്ലിന് അനുസരിച്ചുള്ള ജോലി കണ്ടെത്തി ഫെയറിൽ നിന്ന് തന്നെ രജിസ്ട്രേഷൻ നടത്താം
- സ്കോളര്‍ഷിപ്പ് പദ്ധതികളിൽ ഫെയറിൽ നിന്ന് തന്നെ ചേരാം
- സൗജന്യ കരിയര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍
- സ്കോളര്‍ഷിപ് ട്രെയിനിങ്ങ്
- ഇന്‍റേൺഷിപ്പ്, അപ്രന്‍റൈസ്‍ഷിപ്പ്
- സ്കിൽ ഡെമോൺസ്ട്രേഷൻ
- ഇൻഡസ്ട്രി വിദഗ്ധരുടെ മാസ്റ്റര്‍ സെഷനുകള്‍
ഉടൻ നടക്കുന്ന ജില്ലാ സ്കിൽ ഫെയറുകളുടെ വിവരങ്ങള്‍ ചുവടെ:
• നവംബര്‍ 11, 2023 - കണ്ണൂര്‍ (ഗവൺമെന്‍റ് എൻജിനീയറിങ് കോളേജ്)
• നവംബര്‍ 11, 2023 - കൊല്ലം (ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്)
• നവംബര്‍ 19, 2023 - കാസര്‍ഗോഡ് (നെഹ്‍റു ആര്‍ട്ട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്)
• നവംബര്‍ 25, 2023 - തിരുവനന്തപുരം (ഗവൺമെന്‍റ് വിമൻസ് കോളേജ്, വഴുതക്കാട്)
• നവംബര്‍ 25, 2023 - മലപ്പുറം (എം.ഇ.എസ് എൻജിനീയറിങ് കോളേജ്, കുറ്റിപ്പുറം)
• ഡിസംബര്‍ 2, 2023 - ഇടുക്കി (യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, മുട്ടം)
• ഡിസംബര്‍ 2, 2023 - തൃശ്ശൂര്‍ (ഗവൺമെന്‍റ് എൻജിനീയറിങ് കോളേജ്)
• ഡിസംബര്‍ 9, 2023 - പാലക്കാട് (എൻ.എസ്.എസ് എൻജിനീയറിങ് കോളേജ്, അകത്തേത്തറ)
• ഡിസംബര്‍ 9, 2023 - എറണാകുളം (മഹാരാജാസ് കോളേജ്)
• ഡിസംബര്‍ 16, 2023 - വയനാട് (ഗവൺമെന്‍റ് എൻജിനീയറിങ് കോളേജ്, മാനന്തവാടി)
കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കാം - 0471 2737881 അല്ലെങ്കിൽ സന്ദര്‍ശിക്കൂ: http://www.knowledgemission.kerala.gov.in/