Asianet News MalayalamAsianet News Malayalam

എം ശിവശങ്കറിനെ തിരിച്ചെടുക്കുമോ? തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ

ഐഎഎസ് ഉദ്യോഗസ്ഥനെ തുടർന്നും ദീർഘനാളത്തേക്ക് സസ്പെൻനിൽ നിർത്താനാവില്ല എന്നതും ഇന്ന് തീരുമാനമുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു

Kerala LDF govt to decide M Sivasankar suspension extension
Author
Thiruvananthapuram, First Published Jul 8, 2021, 6:37 AM IST

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഒരു വർഷമായി സർക്കാർ സർവീസിന് പുറത്ത് നിൽക്കുന്ന ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെതിരായ കേസിന്റെ നിലവിലെ സ്ഥിതിയും, പൊതുസാഹചര്യവും പരിഗണിച്ചാകും തീരുമാനം.

ഐഎഎസ് ഉദ്യോഗസ്ഥനെ തുടർന്നും ദീർഘനാളത്തേക്ക് സസ്പെൻനിൽ നിർത്താനാവില്ല എന്നതും ഇന്ന് തീരുമാനമുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും മന്ത്രിസഭായോഗം വിലയിരുത്തും. കൊവിഡ് മരണപട്ടികയിലുയർന്ന വിവാദവും, സുപ്രീംകോടതി നിർദേശത്തിന്റെ തുടർനടപടികളും ചർച്ച ചെയ്തേക്കും. മരണ പട്ടികയിലെ പിഴവ് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios