തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലേക്ക് പേരൂര്‍ക്കടയിൽ നിന്ന ്ജയിച്ച് കയറി ജമീലാ ശ്രീധരൻ. 1559 വോട്ടാണ് ജമീല ശ്രീധരൻ ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. 1263 വോട്ടാണ്  യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മഞ്ചു നേടിയത്. മേയര്‍ സ്ഥാനം വനിതാ സംരവണം ആണെന്നിരിക്കെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരിൽ പ്രമുഖയാണ് ജമീല ശ്രീധരൻ. കന്നിയങ്കമായിരുന്നു ജമീലക്ക് പേരൂര്‍ക്കടയിൽ  . 

മേയര്‍ സ്ഥാനത്തേക്ക് ഇടതുമുന്നണി പരിഗണിച്ചിരുന്ന എജി ഒലീന കുന്നുകുഴിയിലും പുഷ്പലത നെടുങ്കാട് വാര്‍ഡിലും പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മേയര്‍ സ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്ന് വരുന്ന പേരു കൂടിയാകും ജമീലാ ശ്രീധരന്‍റേത്