കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷത്തിന്‍റെ കള്ള പ്രാചരണങ്ങളെല്ലാം ജനം തള്ളി കളഞ്ഞു.  ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോടിയേരി കണ്ണൂരിൽ പ്രതികരിച്ചു.