ഗോവിന്ദൻതദ്ദേശ തെര‍ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കഴിഞ്ഞുവെന്നും ഇടതുമുന്നണി വര്‍ദ്ധിത ആവേശത്തിലാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടുമെന്നും എംവി ഗോവിന്ദൻ.കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെര‍ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കഴിഞ്ഞുവെന്നും ഇടതുമുന്നണി വര്‍ദ്ധിത ആവേശത്തിലാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.സർവശക്തിയും ഉപയോഗിച്ച് ഇടത്ത് മുന്നണി മത്സരിക്കും. ഫലപ്രദമായ സ്ഥാനാർത്ഥികളെ ഇറക്കും തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും സ്വാധീനം വർദ്ധിപ്പിക്കും. കണ്ണൂർ പിടിക്കണം. ഞങ്ങളുടെ എലാവരും പ്രമുഖ സ്ഥാനാർഥികളാണ്.ഏത് കാലത്താണ് സര്‍ക്കാരിനെതിരെ ആരോപണം ഇല്ലാത്തത്. അതിലൊന്നും കാര്യമില്ല.ആരോഗ്യമേഖലയെ കുറിച്ച് ആദ്യം ആയാണോ പരാതി? ഏത് ചെറിയ കാര്യവും പാർവതീകരിക്കുകയാണെന്നും ഇതെല്ലാം ജനം തിരിച്ചറിയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

YouTube video player