പത്തനംതിട്ട: പന്തളം നഗരസഭ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് എന്‍ഡിഎ. 33 ഡിവിഷനുകളില്‍ 17 ഇടത്താണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചത്. 2015ലെ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ മാത്രമാണ് എന്‍ഡിഎ വിജയിച്ചത്. എന്നാല്‍ ഇത്തവണ 17 വാര്‍ഡുകളില്‍ വിജയിച്ച് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ശബരിമല വിവാദത്തെ തുടര്‍ന്ന് ശ്രദ്ധേയമായ നഗരസഭയായിരുന്നു പന്തളം. മറ്റൊരു ശക്തി കേന്ദ്രമായ പാലക്കാട് നഗരസഭയിലും ബിജെപി ഭരണം നിലനിര്‍ത്തി.