കൊല്ലം: തദ്ദേശഭരണതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ രാഷ്ട്രീയപാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്ന കെ സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കൊല്ലം ജില്ലയുടെ ചുമതലയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

പോളിംഗ് ബൂത്തിലെ ചുമതലയുണ്ടായിട്ടും, രാഷ്ട്രീയപാർട്ടിയുടെ ചിഹ്നം ധരിച്ച് വന്നതിൽ വീഴ്ച പറ്റിയെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ കണ്ടെത്തൽ. കൊല്ലം മുഖത്തല സ്വദേശിയാണ് സരസ്വതി.