ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. വിരാട് കോലിയുടെ സെഞ്ച്വറി നേട്ടത്തോടെയാണ് ഇന്ത്യ പാകിസ്താൻ ഉയര്‍ത്തിയ സ്കോര്‍ മറികടന്നത്. സ്കോര്‍: പാകിസ്താൻ- 241 (49.4), ഇന്ത്യ- 244 (42.3)
Malayalam News Live: ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം

ചാമ്പ്യൻസ് ട്രോഫിയിൽ ആവേശമായി ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം- ലൈവ് അപ്ഡേറ്റ്സ്
ചാമ്പ്യൻസ് ട്രോഫിയിൽ കോലി ഷോ! പാകിസ്താനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പൻ ജയം
ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനെതിരെ ഇന്ത്യ വിജയത്തിലേക്ക്
പാകിസ്ഥാനെതിരെ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ വിജയത്തോടടക്കുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോലി (47), ശ്രേയസ് അയ്യര്‍ (12) എന്നിവരാണ് ക്രീസില്‍. നേരത്തെ, സൗദ് ഷക്കീല്‍ (62), മുഹമ്മദ് റിസ്വാന്‍ (46) ഖുഷ്ദില്‍ ഷാ (38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാന് ഭേദപ്പെട്ട ഇന്നിംഗ്‌സ് സമ്മാനിച്ചത്.
ചാമ്പ്യൻസ് ട്രോഫി; ശുഭ്മാൻ ഗിൽ പുറത്ത്
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടം. ശുബ്മാൻ ഗില്ലിന്‍റെ വിക്കറ്റാണ് നഷ്ടമായത്. അഭ്രാര്‍ അഹമ്മദിന്‍റെ ബൗളിലാണ് ഗിൽ പുറത്തായത്. 52 ബോളിൽ 46 റണ്‍സുമായാണ് ഗില്ലിന്‍റെ പുറത്താകൽ.
ഏകദിന ക്രിക്കറ്റില്‍ 14000 റണ്‍സ് നേട്ടവുമായി വിരാട് കോലി
ഏകദിന ക്രിക്കറ്റില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ കളിച്ചുകൊണ്ടിരിക്കെയാണ് കോലിയുടെ നേട്ടം. ഏകദിന ഫോര്‍മാറ്റില്‍ വേഗത്തില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാണ് വിരാട് കോലി. 287 ഇന്നിംഗ്‌സില്‍ നിന്നാണ് കോലിയുടെ നേട്ടം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിംഗ്‌സില്‍ നിന്നാണ് ഇത്രയും റണ്‍സ് കണ്ടെത്തിയത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് പട്ടികയിലുള്ള മറ്റൊരു താരം. 378 ഇന്നിംഗ്‌സില്‍ നിന്ന് സംഗക്കാര 14,000 ക്ലബിലെത്തി.
ചാമ്പ്യൻസ് ട്രോഫി; ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം, രോഹിത് ശര്‍മ പുറത്ത്
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 20 റണ്‍സെടുത്ത ക്യാപ്റ്റൻ രോഹിത് ശര്‍മ പുറത്തായി. ഷഹീൻ ഷാ അഫ്രിദിയുടെ ബൗളിലാണ് രോഹിത് ശര്‍മ പുറത്തായത്.
ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനെ എറിഞ്ഞിട്ടു, കുല്‍ദീപിന് 3 വിക്കറ്റ്; ഇന്ത്യക്ക് ജയിക്കാൻ 242 റണ്‍സ്
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായി.62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ബാബര്‍ അസം 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ 46 റണ്‍സടിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്.
തെലങ്കാന നാഗർ കുർണൂർ രക്ഷാദൗത്യത്തില്‍ പുരോഗതി
തെലങ്കാനയിലെ നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തുന്നതിൽ നിർണായക പുരോഗതി. ടണലിന്‍റെ മേൽക്കൂര ഇടിഞ്ഞുവീണ് തകർന്ന ബോറിംഗ് മെഷീന്‍റെ അടുത്ത് വരെ ദൗത്യസംഘം എത്തി. കുടുങ്ങിക്കിടക്കുന്നവരോട് ലൗഡ് സ്പീക്കർ വഴി സംസാരിക്കാൻ ദൗത്യ സംഘം ശ്രമിച്ചു. എന്നാൽ മറുപടിയൊന്നും ലഭിക്കുന്നില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് നീങ്ങുന്നുവെന്നും സംഘം അറിയിച്ചു.
മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ച് യൂത്ത്കോൺഗ്രസ്
ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പത്തനംതിട്ട റാന്നിയിൽ വെച്ചാണ് ഔദ്യോഗിക പരിപാടി കഴിഞ്ഞു മടങ്ങിയ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ ആയിരുന്നു പ്രതിഷേധം.
100 റണ്‍സിന്‍റെ കൂട്ടുകെട്ട്
ഇന്ത്യക്കെതിരെ ചാംപ്യന്‍സ് ട്രോഫിയില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം പാകിസ്ഥാന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി. മുഹമ്മദ് റിസ്വാന്‍ - സൌദ് ഷക്കീല്‍ സഖ്യം 100 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ റിസ്വാന്‍ (46) പുറത്താവുകയും ചെയ്തു.
പാകിസ്ഥാന് പതിഞ്ഞ തുടക്കം
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ 17 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍. 16 റണ്‍സുമായി സൗദ് ഷക്കീലും 10 റണ്‍സോടെ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാനും ക്രീസില്‍.
വിശദമായി വായിക്കാം:ബാബറും ഇമാമും പുറത്ത്, ഇന്ത്യക്കെതിരെ പാകിസ്ഥാന് പതിഞ്ഞ തുടക്കം
ആവേശത്തില്‍ ധോണിയും
ഓപ്പണര്‍മാരെ വീഴ്ത്തി ഇന്ത്യന്‍ ബൗളിംഗ് മികവ്- വീഡിയോ
10 ഓവറില്‍ പാകിസ്ഥാന്‍ 52-2
ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലുമാണ് പാകിസ്ഥാനായി ക്രീസില്‍
പാകിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടം
പാകിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടം. കുൽദീപ് യാദവിന്റെ പന്തിൽ സിംഗിളിന് ശ്രമിച്ച ഇമാം-ഉൾ-ഹഖിനെ കുൽദ്ദീപിന്റെ പന്തിൽ അക്ഷർ പട്ടേൽ റൺഔട്ടാക്കി. പാകിസ്ഥാന് രണ്ട് ഓപ്പണേഴ്സിനെയും നഷ്ടമായി.
പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം
ഇന്ത്യക്കെതിരെ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. 23 റൺസെടുത്ത ബാബർ അസ്സം ഹർദ്ദിക്ക് പാണ്ഡ്യയുടെ ബോളിൽ പുറത്ത്.
ഇമാമുൾ ഹഖും ബാബർ അസമും ക്രീസിൽ
ഇമാ-ഉൾ-ഹഖും ബാബർ അസ്സമും ബാറ്റു ചെയ്യുന്നു. നിലവിൽ ഇമാം ഹഖ് 22 പന്തിൽ 9 റണ്ണും 16 പന്തിൽ ബാബർ 10 റണ്ണുമായി ക്രീസിൽ.
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയ്ക്ക് ടോസ് നഷ്ടം
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
അയല്‍പ്പോര് ഉടന്‍; ഇന്ത്യ-പാകിസ്ഥാന്‍ സണ്‍ഡേ ബ്ലോക്‌ബസ്റ്ററിന് ടോസ് വീണു, പ്ലേയിംഗ് ഇലവനുകള്‍
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ടീം ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ നിരയില്‍ പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം ഉള്‍ ഹഖ് പ്ലേയിംഗ് ഇലവനിലെത്തി.
ആശാ വർക്കർമാരുടെ രാപ്പകൽ സമരം
വേതന വർദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി.