എൻ എച്ച് എമ്മിലെ ഇടത് യൂണിയൻ തന്നെ മുഖ്യമന്ത്രിയേയും ആരോ​ഗ്യമന്ത്രിയേയും പരാതിയുമായി സമീപിച്ചു. സ്വകാര്യ ബാങ്കുകളെ ബാങ്കിങ് പാർട്ണർ ആക്കാൻ നിർദേശിച്ചിട്ടില്ലെന്നും സർക്കാർ നയം അനുസരിച്ച് പൊതുമേഖല ബാങ്കുകളെ തന്നെ ബാങ്കിങ് പാർട്ണർ ആക്കണമെന്നുമാണ് സർക്കർ നിലപാടെന്ന് മുഖ്യമന്ത്രിയും ആരോ​​ഗ്യമന്ത്രിയും ആവർത്തിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല 

തിരുവനന്തപുരം: ദേശീയ ന​ഗര ദൗത്യത്തിന്റെ (nhm)പദ്ധതികൾക്കായി എത്തുന്ന ഫണ്ടുകൾ ഇനി കേരളം ചെലവഴിക്കുക ഐ സി ഐ സി ഐ ബാങ്ക്(icici bank) വഴിയായിരിക്കും. പൊതുമേഖല ബാങ്കുകൾ ഉള്ളപ്പോഴാണ് ചിലരുടെ താൽപര്യാർഥം സ്വകാര്യ ബ‌ാങ്കിന് സഹായം .

കേന്ദ്രാവിഷ്ക‌ൃത പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാ​ഗമായി സിം​ഗിൾ നോഡൽ ഏജൻസിയെ നിയമിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.ഇതനുസരിച്ച് കേരളം ജൂൺ 23ന് ഉത്തരവിറക്കി. ഈ ഉത്തരവിന്റെ മറവിലാണ് സിം​ഗിൾ നോഡൽ ഏജൻസി ബാങ്കിങ് പാർട്ണറായി സ്വകാര്യ ബാങ്കിനെ നിയമിക്കാൻ എൻ എച്ച് എം തീരുമാനിച്ചത്. 

ഇതേ രീതീയിൽ ദില്ലി സർക്കാർ ബാങ്കിങ് പാർട്ണർ ആയി ഐ സി ഐ സി ഐ ബാങ്കിനെ നിയോ​ഗിച്ചുവെന്നാണ് കേരളത്തിലെ എൻ എച്ച് എം അധികൃതരുടെ നിലപാട്.എന്നാൽ കരാർ ഒപ്പിടും മുമ്പ് ദില്ലി സ്റ്റേറ്റ് ഹെൽത് മഷൻ ജീവനക്കാര്ക്ക് സൗജന്യ ലൈഫ് , ആരോ​ഗ്യ , അപകട ഇൻശുറൻസുകൾ ,കുട്ടികൾക്ക് വിദ്യാഭ്യാസ ​ഗ്രാന്റ് , വായ്പാ ഇളവുകൾ തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഉടമ്പടി തയാറാക്കി. എന്നാൽ കേരളത്തിലാകട്ടെ അത്തരത്തിലൊരു വിധ ആനുകൂല്യങ്ങളും തൊഴിലാളിക​ൾക്ക് കിട്ടേണ്ട തരത്തിൽ കരാർ ഉണ്ടാക്കിയി‌ല്ല.,മറിച്ച് പൊതുമേഖല ബാങ്കു​കളെ പൂർണമായും അവ​ഗണിച്ച് കോടികളുടെ പണമിടപാട് സ്വകാര്യ മേഖലയ്ക്ക് നൽകാൻ തീരുമാനിക്കുകയും ചെയ്തു.

സാമ്പത്തിക ബാധ്യത ഉള്ളതിനാൽ കേരളത്തിലെ ദേശീയ ആരോ​ഗ്യ ദൗത്യത്തിന് ഇത്തരം ഉടമ്പടികൾ ഉണ്ടാക്കാൻ ആകില്ലെന്നാണ് വിശ​ദീകരണം. അങ്ങനെയെങ്കിൽ പൊതുമേഖല ബാങ്കുകളെ എന്തിന് ഒഴിവാക്കിയെന്ന ചോ​ദ്യത്തിന് മറുപടിയുമില്ല.

ഇതേത്തുടർന്ന് എൻ എച്ച് എമ്മിലെ ഇടത് യൂണിയൻ തന്നെ മുഖ്യമന്ത്രിയേയും ആരോ​ഗ്യമന്ത്രിയേയും പരാതിയുമായി സമീപിച്ചു. സ്വകാര്യ ബാങ്കുകളെ ബാങ്കിങ് പാർട്ണർ ആക്കാൻ നിർദേശിച്ചിട്ടില്ലെന്നും സർക്കാർ നയം അനുസരിച്ച് പൊതുമേഖല ബാങ്കുകളെ തന്നെ ബാങ്കിങ് പാർട്ണർ ആക്കണമെന്നുമാണ് സർക്കർ നിലപാടെന്ന് മുഖ്യമന്ത്രിയും ആരോ​​ഗ്യമന്ത്രിയും ആവർത്തിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല

ദേശീയ ആരോ​ഗ്യ ദൗത്യത്തിൽ ഡെപ്യൂട്ടേഷനിൽ എത്തുന്ന ചില ഉദ്യോ​ഗസ്ഥരാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ആരരോപണം. ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കാ‌ത്ത സാഹചര്യം തുടർന്നാൽ സമരമടക്കം പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഇടത് അനുകൂല ജീവനക്കാരുടെ അടക്കം തീരുമാനം