മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎൽഎമാരും രാഷ്ട്രീയ നേതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും ഉന്നത ഉദ്യോഗസ്ഥരും എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ എത്തി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎൽഎമാരും രാഷ്ട്രീയ നേതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും ഉന്നത ഉദ്യോഗസ്ഥരും എത്തി.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ സ്റ്റേഡിയത്തിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona