തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ സംസ്ഥാന കമ്മിറ്റിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിറ്റി പിരിച്ചുവിട്ടത്. നാളെയാണ് യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന ദിവസം.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള പ്രദേശ് യൂത്ത് കോൺഗ്രസ് യൂണിറ്റിന്റെ എല്ലാ തലത്തിലുമുള്ള കമ്മിറ്റികളും പിരിച്ചുവിടുന്നതായാണ് പ്രഖ്യാപനം. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രവീന്ദ്രദാസാണ് ഈ തീരുമാനം അറിയിച്ചത്. കേരള പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലക്കാരനാണ് ഇദ്ദേഹം.