തിരുവനന്തപുരം: രാജ്ഭവനിലെ ജീവനക്കാരനെ കാണാതായതായി പരാതി. വിനോജ് രാജ് എന്ന ജീവനക്കാരനെയാണ് ചൊവ്വാഴ്ച മുതൽ രാജ്ഭവനിൽ നിന്ന് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിനോദ് രാജിന് മേലുദ്യോഗസ്ഥരുടെ പീഡനം നേരിട്ടിരുന്നതായി ബന്ധുക്കൾ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.