Asianet News MalayalamAsianet News Malayalam

Covid cases : സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു

24 മണിക്കൂറിനിടെ 3,488 പേർക്ക് കൊവിഡ്, മൂന്ന് മരണം, എറണാകുളത്ത് രോഗികളുടെ എണ്ണം ആയിരത്തിനടുത്ത്

Kerala reports more than 3000 covid cases in past 24 hours
Author
Thiruvananthapuram, First Published Jun 14, 2022, 7:12 PM IST | Last Updated Jun 14, 2022, 7:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3,488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതൽ കേസുകൾ (987). തിരുവനന്തപുരത്ത് 620 പേർക്കും കോട്ടയത്ത് 471 പേർക്കും രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൊവിഡ മരണം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 26ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios