'5ന് ഫേസ്ബുക്ക്, ഇന്ന് യൂട്യൂബ്, തെറ്റായ സന്ദേശങ്ങൾക്ക് സാധ്യത'; അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തെന്ന് റവന്യു വകുപ്പ്
സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിനായി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് റവന്യു വകുപ്പ്.
തിരുവനന്തപുരം: സംസ്ഥാന റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി പരാതി. ഏപ്രില്‍ അഞ്ചിനാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് സൈബര്‍ ഡോമിലും സംസ്ഥാന ഐടി മിഷനിലും റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പരാതി നല്‍കി. ഇന്ന് ഉച്ചയോടെയാണ് റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിനായി അധികൃതര്‍ക്ക് പരാതി നല്‍കി. റവന്യൂ വകുപ്പിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പേരില്‍ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യത്തിൽ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സൈബര്‍ പൊലീസ് അറിയിപ്പ്: ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
'ഗൗരവത്തോടെ കാണുന്നു, വിശദമായ അന്വേഷണം'; ഒടുവിൽ പ്രതികരിച്ച് ബോട്ട്