'കേരള' എന്നതിൽ നിന്ന് 'കേരളം' എന്നാക്കി മാറ്റാനുള്ള നടപടികൾ നിർണായക ഘട്ടത്തിലേക്ക്. രാഷ്ട്രപതിയുടെ റഫറൻസ് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച ശേഷം പ്രമേയം ലോക്സഭയുടെ പരിഗണനയ്ക്ക് അയക്കും. ശേഷം കേന്ദ്ര വിജ്ഞാപനം വന്നാൽ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരള എന്നുള്ളത് കേരളം ആക്കി മാറ്റുന്നത് യാഥാർഥ്യത്തിലേക്ക്. പേരുമാറ്റലിന്‍റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ റഫറൻസ് ബുധനാഴ്ച (ജൂലൈ 1) നിയമസഭ അംഗീകരിക്കും. ഏകകണ്ഠമായി അംഗീകരിച്ച ശേഷം പിന്നീട് ലോക്സഭയ്ക്ക് അയച്ചു കൊടുക്കും. ലോക്സഭ കൂടി പാസാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് മാറ്റൽ യാഥാർത്ഥ്യമാകും. ശേഷം ഔദ്യോഗിക രേഖകളിൽ കേരള എന്നത് കേരളം എന്നായി മാറും. ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ ആണ് കേരള എന്നത് കേരളം എന്നായി മാറാൻ പോകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

