Asianet News MalayalamAsianet News Malayalam

കേരള സർവകലാശാലയിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ

സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും, കേരള സർവ്വകലാശാലയും നൽകിയ അപ്പീലിലാണ് നടപടി. കേസിൽ മൂന്ന് മാസത്തിന് ശേഷം അന്തിമ വാദം കേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി

Kerala university lecturer appointment Kerala High court stay on single bench order
Author
Kochi, First Published Jun 4, 2021, 1:13 PM IST

കൊച്ചി: കേരള സർവ്വകലാശാലയിലെ അധ്യപക നിയമനം റദ്ദാക്കിയ സിംഗിൾ ബ‌‌ഞ്ച് ഉത്തരവ് കേരള ഹൈക്കോടതി ഡിവിഷൻ ബ‌‌ഞ്ച് സ്റ്റേ ചെയ്തു. 58 അധ്യാപക നിയമനങ്ങൾ റദ്ദാക്കിയ നടപടിയാണ് മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തത്

സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും, കേരള സർവ്വകലാശാലയും നൽകിയ അപ്പീലിലാണ് നടപടി. കേസിൽ മൂന്ന് മാസത്തിന് ശേഷം അന്തിമ വാദം കേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

കേരള സർവകലാശാലയിലെ വിവിധ അധ്യയന വകുപ്പുകളെ ഒറ്റ യൂണിറ്റായി കണക്കാക്കിയ നിയമ ഭേദഗതിയാണ്  സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഇത്  ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി  വിധിക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

Follow Us:
Download App:
  • android
  • ios