Asianet News MalayalamAsianet News Malayalam

ആരോഗ്യസർവകലാശാല പരീക്ഷകൾ നടത്താൻ ഗവർണ്ണറുടെ അനുമതി; വോട്ടെണ്ണലിന് ശേഷം നടത്താൻ ആലോചന

ഇളവാവശ്യപ്പെട് ആരോഗ്യസർവകലാശാല ഗവർണ്ണറെ തന്നെ സമീപിക്കുകയായിരുന്നു. വോട്ടെണ്ണൽ കഴിഞ്ഞാലുടൻ പരീക്ഷകൾ തുടങ്ങാനാണ് ആരോഗ്യസർവകലാശാലയുടെ തീരുമാനം.

Kerala University of Health Sciences exams to be conducted governor gives permission
Author
Trivandrum, First Published Apr 23, 2021, 1:25 PM IST

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ  കീഴിലുള്ള സ്ഥാപനങ്ങളിലെ പരീക്ഷ നടത്താൻ ഗവർണ്ണറുടെ അനുമതി. നേരത്തെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളോടും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കാൻ ഗവർണർ ആവശ്യപ്പെടുകയും ആരോഗ്യസർവകലാശാലയടക്കം പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട് സർവകലാശാല ഇക്കാര്യത്തിൽ ഇളവാവശ്യപ്പെട്ട് ഗവർണ്ണറെ തന്നെ സമീപിക്കുകയായിരുന്നു. വോട്ടെണ്ണൽ കഴിഞ്ഞാലുടൻ പരീക്ഷകൾ തുടങ്ങാനാണ് ആരോഗ്യസർവകലാശാലയുടെ തീരുമാനം. പരീക്ഷ നടത്താനായാൽ മൂവായിരത്തോളം അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളും അയ്യായിരത്തോളം അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കുന്ന സാഹചര്യമുണ്ടാകും. ഇവരെ കൂടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നാണ് കണക്ക് കൂട്ടൽ.

Follow Us:
Download App:
  • android
  • ios