തൃശൂർ: പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സെമിനാർ നടത്താൻ നേതൃത്യം നൽകിയെന്നാരോപിച്ച് തൃശൂർ കേരളവർമ കോളജിൽ എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. അക്ഷയ്, ആരോമല്‍, രാഹുല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.  ആദ്യം ക്ലാസിനുള്ളില്‍ വെച്ചും പിന്നീട് കോളേജ് വരാന്തയില്‍ വെച്ചുമാണ് എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.  മൂവരേയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കോളേജില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥിനി പറയുന്നതിങ്ങനെ: 

സംഭവത്തെക്കുറിച്ച്  വിദ്യാര്‍ത്ഥിനിയുടെ വാക്കുകള്‍...
 
'അക്ഷയ്, ആരോമല്‍, രാഹുല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഒരു അധ്യാപകനും പരിക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോളേജിലുണ്ടായ സംഭവങ്ങള്‍ക്ക് സ്ട്രൈക്ക് വിളിക്കാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് ക്ലാസില്‍ സംസാരിക്കവേ എസ്ഐഫ്ഐക്കാര്‍ കയറിവരികയായിരുന്നു

അടിക്കരുത്, സ്ട്രൈക്ക് വിളിച്ചിട്ട് പോകുകമാത്രമാണെന്ന് പറഞ്ഞിട്ടും രാഹുലിനെ വളഞ്ഞിട്ട് തല്ലുകയാണ് ചെയ്തത്. പിടിച്ച് മാറ്റാന്‍ ശ്രമിച്ച പെണ്‍കുട്ടികളെയും ആക്രമിച്ചു.' 

"

എബിവിപി നടത്താനിരുന്ന ഈ സെമിനാറിനെ എസ്എഫ്ഐ എതിര്‍ത്തിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിന്നീട് കോളേജ് കവാടത്തിന് മുന്നില്‍ ഉപരോധസമരം നടത്തി. തുടര്‍ന്ന്, സെമിനാര്‍ രണ്ട് ദിവസത്തിന് ശേഷം നടത്താന്‍ തീരുമാനം ആകുകയും ചെയ്തു. ഇതിന് ശേഷം ഇന്ന് കോളേജ് വീണ്ടും സംഘര്‍ഷഭരിതമാകുകയായിരുന്നു. 

കേരളവർമ്മയില്‍ എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി എസ്എഫ്ഐ: വീഡിയോ