തിരുവനന്തപുരം: ജൂലൈ ഒന്നിന് പ്രതികാത്മ കേരള ബന്ധുമായി യൂത്ത് കോണ്‍ഗ്രസ് കേരളഘടകം. നിരന്തരം ദിവസവും വര്‍ദ്ധിക്കുന്ന ഇന്ധന വിലയ്ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ വ്യത്യസ്തമായ പ്രതിഷേധം. ഈ പ്രതിഷേധത്തിന്‍റെ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ തന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജർമനിയിൽ ഇന്ധനവില കൂടിയപ്പോൾ വാഹനഉടമകൾ റോഡിൽ വാഹനം ഉപേക്ഷിച്ച് നടത്തിയ സമര മാതൃകയാണ് കേരളത്തില്‍ യൂത്ത് കോൺഗ്രസും പ്രയോഗിക്കാന്‍ പോകുന്നത്.

ജൂലൈ 1 രാവിലെ 11 മണിമുതൽ 15 മിനിറ്റ് സമയം നിങ്ങൾ കേരളത്തിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയാണെങ്കിൽ, ഈ 15 മിനിറ്റ് സമയം റോഡിന്റെ വശത്ത് വാഹനം നിർത്തി പ്രതിഷേധിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ അഭ്യർഥന. 

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ 25,000 വാഹനങ്ങൾ കേരളത്തിന്റെ പല ഭാഗത്തും ഈ സമരത്തിൽ പങ്കുചേരുമെന്നാണ് അറിയിക്കുന്നത്.