ദില്ലി: ദില്ലിയില്‍ മലയാളി കൊവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലൂപ്പാറ സ്വദേശി എകെ. രാജപ്പനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പാരാമെഡിക്കല്‍ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ചയാണ് കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് രാജപ്പനെ ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആശുപത്രികളെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കില്ല, കെജ്രിവാളിനെതിരെ ദില്ലി മെഡിക്കൽ അസോസിയേഷൻ

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു മരണം. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാര ചടങ്ങുകള്‍ ദില്ലിയില്‍ നടക്കും. മുപ്പത് വര്‍ഷത്തിലേറെയായി ദില്ലിയില്‍ സ്ഥിര താമസമായിരുന്നു രാജപ്പന്‍. ഭാര്യയും മകനും ഒപ്പമുണ്ട്.