മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട്‌  തൃത്താല മേഴത്തൂർ കാക്കശ്ശേരി പാഴിയോട്ട് മനയിൽ രാമൻ  ആണ് മരിച്ചത്. മുംബൈയിൽ താമസിക്കുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗം ബാധിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

രാജ്യത്ത് കൊവിഡ് രോഗബാധ ഏറ്റവും രൂക്ഷമായി തുടരുന്നത് മഹാരാഷ്ട്രയിലാണ്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇവിടെ മരണം 10,000 കടന്നു.  7975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേമുക്കാൽ ലക്ഷം കടന്നു. 

കൊവിഡിൽ പകച്ച് രാജ്യം; 24 മണിക്കൂറിനിടെ 32,695 പേർക്ക് കൂടി രോഗം, മഹാരാഷ്ട്രയിൽ മരണം 10,000 കടന്നു