ദീർഘകാലം കുടുംബത്തിനായി മണലാരണ്യത്തിൽ കഠിനാധ്വാനം ചെയ്തയാളായിരുന്നു ജിജി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയത് വൃക്കരോഗവുമായിട്ടായിരുന്നു. ഇന്നിപ്പോൾ സഹോദരന് കൂടി വൃക്ക രോഗം ബാധിച്ചതോടെ സുമനസ്സുകളുടെ ആശ്രയമില്ലാതെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയിലായി കുടുംബം

കണ്ണൂര്‍: തലശ്ശേരി ചോനാടം കാർത്ത്യാനി നിവാസിലെ സഹോദരങ്ങള്‍ വൃക്കത്തകരാറിനാല്‍ ഏറെ ദൈന്യതയനുഭവിക്കുന്നു. 14 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ജോലി ഉപേക്ഷിച്ച് ജിജി(39) നാട്ടിലേക്ക് വണ്ടി കയറുമ്പോള്‍ ഗുരുതരമായ വൃക്ക രോഗം പിടിപെട്ടിരുന്നു. നാട്ടിലെത്തിയ ജിജി സഹോദരി ബോബി(42)യുടെ വൃക്ക സ്വീകരിച്ചു. എന്നാല്‍ ഇന്ന് ആ വൃക്കയും തകരാറിലായ ജിജി ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് വീതം ഡയാലിസിസിന് വിധേയനാകുന്നു.

ഇതോടൊപ്പം ജിജിയുടെ മൂത്ത സഹോദരമായ അജിത്തിനും (50) വൃക്കത്തകരാര്‍ കണ്ടെത്തി. ആശാരിപ്പണിയായിരുന്ന അജിത്ത് കുമാറിന് രോഗ നിര്‍ണ്ണയം നടത്താന്‍ വൈകിയത് രോഗം ഏറെ മൂര്‍ച്ചിക്കാന്‍ ഇടയാക്കി. രോഗം മൂര്‍ച്ചിച്ചതോടെ അജിത്തിന് ജോലിക്ക് പോകാന്‍ കഴിയാതെയായി. പോരാത്തതിന് അജിത്തിന്‍റെ ഹൃദയവാല്‍വിനും പ്രശ്നങ്ങളുണ്ട്.

അവിവാഹിതരായ ജിജിയും ബോബിയോടുമൊപ്പമാണ് അജിത്തും താമസിക്കുന്നത്. വിവാഹിതനായിരുന്ന അജിത്ത് ഇപ്പോള്‍ ഭാര്യയുമായി മാറിയാണ് താമസിക്കുന്നത്. ഒരു സഹോദരന് വൃക്ക നല്‍കേണ്ടി വന്നതിനാല്‍ ബോബിക്ക് കഠിനമായ ജോലികള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇവരുടെ മറ്റൊരു സഹോദരന്‍റെ മകനാണ് ഇപ്പോള്‍ മൂന്ന് പേരെയും നോക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നതിനാൽ ഇരുവരുടെയും ചികിത്സാ ചെലവുകൾ വഹിക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ചികിത്സയ്ക്ക് സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ ഈ സഹോദരങ്ങള്‍.

അക്കൗണ്ട് വിവരങ്ങൾ
അജിത്കുമാർ കെ.ബി
 കാനറ ബാങ്ക്, കതിരൂർ
അക്കൗണ്ട് നമ്പർ-.4699101002696
Ifsc - CNRB0004699
ഫോൺ മൊബൈൽ- +91 99612 95486, 088916 11243


മേൽവിലാസം
കാർത്ത്യാനി നിവാസ്
ഇ എസ് ഐ റോഡ്, ചോനാടം
പി.ഒ എരഞ്ഞോളി
പിൻ -670101