തിരുവനന്തപുരം: ഓട്ടോ ഡ്രൈവറും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കിളിമാനൂര്‍ എസ്‍ഐയെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി.  ചാരുപാറ സ്വദേശി അസീസാണ് എസ് ഐ പ്രൈജു അകാരണമായി അടിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. 

തന്‍റെ ഓട്ടോയിൽ വന്നയാൾ മാസ്ക്ക് ധരിക്കാത്തതിനാൽ പൊലീസിനെ കണ്ട് ഓടി, ഇതിന് പിന്നാലെ തന്നെ മർദ്ദിച്ചുവെന്നായിരുന്നു അസീസിന്‍റെ പരാതി. എന്നാൽ രണ്ട് പേർ റോഡിൽ തല്ലുണ്ടാക്കുന്നറിഞ്ഞാണ് പൊലീസ് സംഘം എത്തിയതെന്നായിരുന്നു പരാതി അന്വേഷിക്കുന്ന ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞത്.