Asianet News MalayalamAsianet News Malayalam

സിക്ക വൈറസ്: ഗർഭിണികൾ ജാഗ്രത പാലിക്കണം, രോഗം ബാധിച്ചവർ മൂന്ന് മാസത്തേക്ക് ഗർഭധാരണം ഒഴിവാക്കണം

ഗർഭിണികൾക്ക് സിക്ക വൈറസ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിൽ വൈകല്യത്തിനു സാധ്യതയുണ്ട്. എന്നാൽ നേരത്തെ രോഗം സ്ഥിരീകരിച്ച പാറശാല സ്വദേശിനിയായ യുവതിയുടെ കുഞ്ഞിന് കാര്യമായ പ്രശ്നങ്ങൾ ഇല്ല.

KIMS doctors about zica virus
Author
Thiruvananthapuram, First Published Jul 9, 2021, 4:09 PM IST

തിരുവനന്തപുരം: സിക്ക വൈറസിൽ ഭീതിജനകമായ സാഹചര്യമില്ലെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭിണികളായ സ്ത്രീകൾ വൈറസിനെതിരെ അതീവ ജാഗ്രത പാലിക്കണം. ഗർഭസ്ഥ ശിശുവിനെ വൈറസ് ഗുരുതരമായി ബാധിക്കും. ഗർഭകാലത്തിൻ്റെ ആദ്യത്തെ അഞ്ച് മാസത്തിലാണ് പ്രത്യേക ശ്രദ്ധ വേണ്ടത്.

സിക്ക വൈറസ് ബാധിതരായവർ നെഗറ്റീവായ ശേഷമുള്ള മൂന്ന് മാസത്തേക്ക് ഗർഭധാരണം ഒഴിവാക്കണം. രോഗബാധിതരായ പുരുഷൻമാരിൽ നിന്നും മൂന്ന് മാസം ലൈംഗീകബന്ധം വഴി രോഗം പടരാൻ സാധ്യതയുണ്ടെന്നും കിംസിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കിംസിൽ വച്ച് സിക്ക വൈറസ് സ്ഥിരീകരിച്ച യുവതി രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ അവർക്ക് മറ്റു പ്രശ്നങ്ങൾ ഗർഭകാലത്തിൻ്റെ അവസാന ആഴ്ചകളിലാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ പ്രസവശേഷം നടത്തിയ പരിശോധനയിൽ നവജാതശിശുവിന് പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

കിംസ് ആശുപത്രി അധികൃതർ പറഞ്ഞത്-

ഭയപ്പെടേണ്ട ഒരു വൈറസ് അല്ല സിക്ക. എന്നാൽ കരുതൽ ഇല്ലെങ്കിൽ അപകടകരിയാണ്. സിക്ക വൈറസ് ബാധിതരായി ആശുപത്രിയിൽ രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്നു.  ഈ മാസം ആദ്യമാണ് ഒരു  ഗർഭിണി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. പരിശോധനയിൽ മറ്റു പനികൾ അല്ലാത്തതിൽ സംശയം തോന്നിയാണ് സിക്ക വൈറസ് പരിശോധന നടത്തിയത്. ഏഴാം തിയതി റിസൾട്ട് പൊസിറ്റിവ് ആയി. ഉടനെ തന്നെ വിവരം സർക്കാരിനെ അറിയിച്ചു. 

ഗർഭിണികൾക്ക് സിക്ക വൈറസ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിൽ വൈകല്യത്തിനു സാധ്യതയുണ്ട്. എന്നാൽ നേരത്തെ രോഗം സ്ഥിരീകരിച്ച പാറശാല സ്വദേശിനിയായ യുവതിയുടെ കുഞ്ഞിന് കാര്യമായ പ്രശ്നങ്ങൾ ഇല്ല. പ്രസവ തീയതിയോട്  അടുത്ത സമയത്താണ് ഇവരിൽ രോഗം സ്ഥിരീകരിച്ചത്. ഗർഭകാലത്തിൻ്റെ ആദ്യത്തെ അഞ്ച് മാസങ്ങളിൽ സിക്ക വൈറസ് ബാധിച്ചാൽ ഗർഭസ്ഥശിശുവിന് ജനതിക പ്രശ്നങ്ങളും വൈകല്യവും ഉണ്ടാവാൻ സാധ്യത വളരെ കൂടുതലാണ്. രോ​ഗബാധിതരിൽ മൂന്ന് മാസത്തോളം വൈറസിൻ്റെ ആഘാതം നിലനിൽക്കും. പൊസിറ്റീവായവ‍ർ അടുത്ത മൂന്ന് മാസത്തേക്ക് ​ഗ‍‍ർഭധാരണം ഒഴിവാക്കണം. രോ​ഗബാധിതരായ പുരുഷൻമാരിൽ നിന്നും മൂന്ന് മാസം വരെ ലൈം​ഗീകബന്ധത്തിലൂടെ വൈറസ് പകരാൻ സാധ്യതയുണ്ട്. 

തടിപ്പ്, ചൊറിച്ചിൽ, കണ്ണിൽ ചുവപ്പ്.. ഇവയെല്ലാം സിക്ക വൈറസിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. ഇക്കാര്യം ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം. 
രോഗനിയന്ത്രണം ഉറപ്പാക്കാൻ കൂടുതൽ പേർക്ക് പരിശോധന നടത്തണം. പരിശോധനയ്ക്ക് വേണ്ട സൗകര്യങ്ങൾ കിംസ് ആശുപത്രിയിൽ ഉടനെ ഒരുക്കും. 

നിലവിൽ സിക്ക പൊസീറ്റിവായി ഒരാൾ മാത്രമാണ് കിംസിൽ ചികിത്സയിലുള്ളത്. ആറ് പേരെ പരിശോധിച്ചെങ്കിലും ഒരാൾ മാത്രമാണ് പൊസിറ്റീവായി ചികിത്സയിലുള്ളത്. രോ​ഗം വന്നാലും 4-5 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ഭേദമാകും. രോ​ഗം തടയാൻ നടപടി എടുത്തില്ലെങ്കിൽ പകരാൻ സാധ്യത ഉണ്ട്. ശക്തമായ പ്രതിരോധ നടപടികളിലൂടെ രോ​ഗപ്രതിരോധം ഉറപ്പാക്കണം. മുൻകരുതൽ നടപടികളുടെ ഭാ​ഗമായി മെയ് മാസത്തിൽ അയച്ച സാംപിളുകളിലൊന്നാണ് ഇപ്പോൾ പൊസീറ്റിവായി വന്നിരിക്കുന്നത്. കേരളത്തിൽ നേരത്തെ തന്നെ സിക്ക വൈറസ് കേസുകൾ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios