കൊച്ചി: കിറ്റ്കോ സിഎസ്ആർ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുൻ മാനേജിങ് ഡയറക്ടർ സിറിയക് ഡേവിസ് അടക്കമുള്ളവരുടെ വീട്ടിൽ സിബിഐ സംഘം റെയ്ഡ് നടത്തുന്നു. സിഎസ്ആർ ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കേസ്. ക്രമക്കേട് നടന്നതായാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കിറ്റ്കോയുടെ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.