ദില്ലി: കേന്ദ്രസര്‍ക്കാറിന്‍റെ എസ്‍പിജി സുരക്ഷഭേദഗതിയെ എതിർത്ത് സിപിഎം. സർക്കാറിന്‍റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് സിപിഎം അംഗം കെകെ രാഗേഷ് പാര്‍ലമെന്‍റില്‍ ചോദിച്ചു. 'സോണിയഗാന്ധിയ്ക്കും കുടുംബത്തിനും എസ്‍പിജി സുരക്ഷ നല്കണം'. നെഹ്റു കുടുംബാംഗങ്ങളുടെ ത്യാഗം ബഹുമാനിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.എന്ത് കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അവര്‍ക്ക് എസ്‍പിജി സുരക്ഷ നല്‍കിയതെന്നോ അതേ കാരണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധിത്തവണ എസ്‍പിജി സുരക്ഷ പ്രോട്ടോക്കോള്‍ തെറ്റിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചെയ്യുമ്പോള്‍ അത് ഹീറോയിസമായി വിലയിരുത്തുകയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അവഹേളനമായി കരുതുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.