നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും വീണാജോർജ്ജ് പറഞ്ഞു.കൂടാതെ നിപയുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു.
തിരുവനന്തപുരം: നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനോട് ചോദ്യവുമായി വടകര എംഎൽഎ കെകെ രമ. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് നീതി എന്താണെന്ന് കെകെ രമ ചോദിച്ചു. എന്നാൽ ഹർഷിനക്കൊപ്പമാണ് സർക്കാരെന്നായിരുന്നു വീണ ജോർജ്ജിന്റെ മറുപടി. പൊലീസ് അന്വേഷണ റിപ്പോർട്ട് ആയിട്ടുണ്ട്. നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും വീണാജോർജ്ജ് പറഞ്ഞു.കൂടാതെ നിപയുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു.
കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണ്. നിപ രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. രണ്ടാമത്തെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ പരിശോധിക്കാൻ തീരുമാനിച്ചത്. റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പർക്ക പട്ടികയിൽ ഉള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യും. പൂനെ വൈറോളജി ലാബിൽ നിന്ന് വിദഗ്ധർ ഇന്നെത്തും. മൊബൈൽ ലാബ് സജ്ജമാക്കും. ഇന്നലെ രാത്രി 9 മണിക്ക് പൂനെ എൻഐവിയിൽ നിന്നുള്ള ഫലം ലഭിച്ചിരുന്നു. പ്രോടോകോൾ ഉണ്ടാക്കിയിട്ടുണ്ട്. ഐസൊലേഷനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡിൽ 75 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര സഹകരണം തേടിയിട്ടുണ്ട്. ചെന്നെയിൽ നിന്ന് പകർച്ച വ്യാധി പ്രതിരോധ സംഘം എത്തുമെന്നും മന്ത്രി പറഞ്ഞു. ആൻറി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംമാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനമാർഗ്ഗമാണ് മരുന്ന് എത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിപ: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്; നിര്‍ദേശവുമായി മന്ത്രി
