ഷാജിയുടെ ഭാര്യയുടെ മൊഴിയിലും ഹാജരാക്കിയ രേഖകളിലും കാര്യമായ വ്യത്യാസമുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു
കോഴിക്കോട്: കെഎം ഷാജി എംഎൽഎക്കെതിരായ പ്ലസ് ടു കോഴ ആരോപണത്തിൽ ഇഡി ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ മൊഴിയെടുക്കുന്നു. കെഎം ഷാജിയുടെ ഭാര്യയുടെ പേരിൽ ഭൂമി വിൽപ്പന നടത്തിയ പള്ളി ട്രസ്റ്റിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് എൻഎം മാത്യുവിൽ നിന്നാണ് എൻഫോഴ്സ്മെന്റ് കോഴിക്കോട് ഓഫീസിലെ ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നത്. ഷാജിയുടെ ഭാര്യയുടെ മൊഴിയിലും ഹാജരാക്കിയ രേഖകളിലും കാര്യമായ വ്യത്യാസമുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. കൈമാറിയ തുകയും വിൽപനയുമായി ബന്ധപ്പെട്ട തെളിവുകളും എൻഎം മാത്യുവിൽ നിന്ന് തേടുന്നതിനാണ് ഇഡിയുടെ ശ്രമം.
