നടൻ ലാലിനെയും കുടുംബത്തിനെയും ഇന്നലെ വിസ്തരിച്ചിരുന്നു. സിനിമ പ്രവർത്തകർ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്.
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ രമ്യാ നമ്പീശന്‍റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയിൽ നടന്നു. പ്രോസിക്യൂഷൻ സാക്ഷി വിസ്താരമാണ് ഇന്ന് നടന്നത്. നടൻ ലാലിനെയും കുടുംബത്തിനെയും ഇന്നലെ വിസ്തരിച്ചിരുന്നു. സിനിമ പ്രവർത്തകർ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. ദിലീപ് അടക്കമുള്ള പ്രതികളും കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
Add Asianetnews as a Preferred Source

