സനൽകുമാർ ശശിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

കൊച്ചി: നടി മഞ്ജു വാര്യരുടെ (Manju Warrier) പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതി സനൽകുമാർ ശശിധരനെതിരെ (Sanal Kumar Sasidharan) തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചു. സനൽകുമാർ ശശിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരന്‍ കൊച്ചിയിൽ എളമക്കര പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാൻ പൊലീസ് തയ്യാറായെങ്കിലും ജാമ്യത്തില്‍ പോകാൻ സനൽ കുമാർ ശശിധരന്‍ വിസമ്മതിച്ചു. കോടതിയില്‍ ഹാജരാക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. സാമൂഹ്യമാധ്യമം വഴി അപമാനിക്കുകയും തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തെന്ന മഞ്ജു വാര്യരുടെ പരാതിയിലാണ് പൊലീസ് സനില്‍കുമാര്‍ ശശിധരനനെതിരെ കേസെടുത്തത്. തിരുവനന്തപുരം പാറശ്ശാലയിലെ ബന്ധു വീട്ടിൽ നിന്നാണ് സനൽകുമാർ ശശിധരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.