Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ആശുപത്രി ശുചീകരണ തൊഴിലാളിക്ക് കൊവിഡ്, രോഗം കണ്ടെത്തിയത് ട്രൂ നാറ്റിൽ

സ്രവം പിസിആർ പരിശോധനക്ക് അയച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവരുമായി സമ്പർക്കത്തിൽ വന്ന 14 പേരെ സ്വയം നിരീക്ഷണത്തിൽ ആക്കി. 
 

kollam cleaning workers covid truenat test result is positive
Author
Kollam, First Published Jul 9, 2020, 11:53 AM IST

കൊല്ലം: ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ്. ട്രൂ നാറ്റ് പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സ്രവം പിസിആർ പരിശോധനക്ക് അയച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവരുമായി സമ്പർക്കത്തിൽ വന്ന 14 പേരെ സ്വയം നിരീക്ഷണത്തിൽ ആക്കി. ഇവർ പൂന്തുറ സ്വദേശി ആണ്.ഇവരുടെ ഭർത്താവിനും കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേ സമയം പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ 12 പൊലീസുകാർ ക്വറന്‍റീനിൽ പ്രവേശിച്ചു. ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരും, മൂന്ന് ട്രെയിനികളുമാണ് ക്വാറന്‍റീനിൽ പോയത്. കണ്ടെയ്ന്മെന്റ് സോണിൽ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പൊലീസുകാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തോട് സംമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരീക്ഷണത്തിലായത്. ഇതുവരെ രണ്ട് പൊലീസുകാര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ  എആർ ക്യാബിലെ ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

 
 

Follow Us:
Download App:
  • android
  • ios