തസ്തികയിലെ ഒഴിവും സന്ദീപിന് മതിയായ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുമാണ് നടപടി.  ജനുവരി 18 ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് എംഎല്‍എ അന്തരിച്ചത്. 

തിരുവനന്തപുരം: എംഎൽഎയായിരിക്കെ മരിച്ച കെ വി വിജയദാസിന്‍റെ മകന് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി. കെ വി സന്ദീപിന് ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തകയിലാണ് നിയമനം. മന്ത്രിസഭാ യോഗമാണ് നിയമനത്തിന് തീരുമാനമെടുത്തത്. തസ്തികയിലെ ഒഴിവും സന്ദീപിന് മതിയായ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജനുവരി 18 ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് എംഎല്‍എ അന്തരിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.