കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.സിലി കൊലപാതക കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് ജോളിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.

റോയ് തോമസ് കൊലക്കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ ജോളി ഇപ്പോള്‍ കോഴിക്കോട് ജില്ല ജയിലില്‍ റിമാന്‍റിലാണ്.കഴിഞ്ഞ ദിവസമാണ് സിലി കൊലപാതകക്കേസില്‍ ജോളിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വടകര കോസ്റ്റല്‍ പൊലീസ് ഇന്‍സപെക്ടര്‍ ബി.കെ. സിജു ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ്റ് ഈ കേസില്‍ രേഖപ്പെടുത്തിയത്.