കോഴിക്കോട്:  നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാർത്ഥികൾക്കായി പ്ലസ് ടു പരീക്ഷ എഴുതിയത് പണം വാങ്ങിയെന്ന് സംശയം.  നിഷാദ് വി മുഹമ്മദ് നിരവധി വിദ്യാർത്ഥികൾക്കായി ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. ഒന്നിലധികം പേർക്കായി ഇയാൾ ഉത്തരം എഴുതിയതിൽ ദുരൂഹതയുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിഗമനം. ഉത്തരങ്ങൾ താൻ എഴുതിയതാണെന്ന് അധ്യാപകൻ സമ്മതിച്ചിട്ടുണ്ട്.

സംഭവത്തിൽ നിഷാദ് മുഹമ്മദിനെയും മറ്റുരണ്ട് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻറ് ചെയ്തു
. പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധധ്യാപകനുമായ പി കെ ഫൈസൽ, എന്നിവരാണ് സസ്പെൻഷനിലായ മറ്റ് അധ്യാപകർ. സംഭവത്തിൽ വിശദ അനേഷണം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.