കോഴിക്കോട്: മണൽവയലില്‍ സ്കൂളില്‍ വെച്ച് കണ്ണില്‍ പേന കൊണ്ടുള്ള കുത്തേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാന്‍ മാതാപിതാക്കളെ കാത്ത് നിന്ന സംഭവത്തില്‍ 
സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തയെ തുടർന്നാണ് കേസെടുത്തത്. സ്കൂളിൽ വെച്ച് കുട്ടികൾക്ക് പരിക്ക് പറ്റിയാൽ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കളെ കാത്തുനിൽക്കേണ്ടെന്നാണ് നിലപാട്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ പി.സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എകെടിഎം എൽപി സ്കൂൾ എൽകെജി വിദ്യാർത്ഥിയായ തൻവീറിനാണ് സഹപാഠിയുടെ പേനകൊണ്ടുള്ള കുത്തേറ്റ് കണ്ണിന് പരിക്കേറ്റത്. ഉച്ചയ്ക്ക് 12.30 നാണ് കുട്ടിക്ക് സ്‍കൂളില്‍ നിന്നും പരിക്കേല്‍ക്കുന്നത്. എന്നാല്‍ കുട്ടിയുടെ അമ്മ മൂന്ന് മണിക്ക് സ്കൂളില്‍ എത്തിയശേഷമാണ് തന്‍വീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടിയുടെ കൃഷ്ണമണിക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

പേനകൊണ്ട് കണ്ണിന് കുത്തേറ്റ് എല്‍കെജി വിദ്യാര്‍ത്ഥി; ആശുപത്രിയിലെത്തിക്കാതെ അധ്യാപകര്‍; കേസെടുത്തു

അപകടം സംബന്ധിച്ച് ക്ലാസ് ടീച്ചര്‍ യഥാസമയം ഹെഡ്മാസ്റ്ററെ വിവരം അറിയിച്ചില്ലെന്നാണ് കുട്ടിയുടെ മാതാവിന്‍റെ ആരോപണം. കുട്ടിയുടെ അമ്മയാണ് മറ്റ് അധ്യാപകരെ വിവരം അറിയിക്കുന്നത്.