Asianet News MalayalamAsianet News Malayalam

കോഴിക്കോട് പക്ഷിപ്പനി സംശയം; സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും

കേരളത്തില്‍ രണ്ട് സാമ്പിൾ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും ഒരെണ്ണം നെഗറ്റീവുമാണ്

kozhikode koorachundu bird flu sample result today
Author
Calicut, First Published Jul 24, 2021, 1:01 AM IST

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍നിന്നയച്ച സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രാവിലെയോടെ സ്വകാര്യ ഫാമില്‍ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് സ്ഥിരീകരിക്കാനാകുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

ഭോപ്പാലിലെ ലാബിലാണ് സാമ്പിൾ പരിശോധിക്കുന്നത്. കേരളത്തില്‍ രണ്ട് സാമ്പിൾ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും ഒരെണ്ണം നെഗറ്റീവുമാണ്. മുന്‍കരുതല്‍ നടപടിയായി ഫാമിന്‍റെ പത്ത് കിലോമീറ്റർ പരിസരം ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കാളങ്ങാലിയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികൾ കൂട്ടത്തോടെ ചത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios