മലപ്പുറം: സിപിഎം പരാജയ ഭീതിയിലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. പലയിടത്തും എസ്ഡിപിഐ-സിപിഎം സഖ്യമാണ്. യുഡിഎഫിന് വലിയ മേൽകൈയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതുവരെ ഉണ്ടാവാതിരുന്ന ധാരണ വെള്ളിയാഴ്ച്ച മുതൽ ആണ് യാഥാർത്ഥ്യമാക്കിയത്. പരാജയം മുന്നിൽ കണ്ടാണ് എസ്ഡിപിഐ-സിപിഎം ധാരണയിലായിരിക്കുന്നതെന്നും കെപിഎ മജീദ് ആരോപിച്ചു. കണ്ണൂരിലെ സിപിഎം നേതാക്കളാണ് ധാരണക്ക് പിന്നിലെന്നും വോട്ട് മറിക്കാനാണ് ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.