സിപിഎം സംസ്ഥാന സെക്രട്ടറിക്ക് യുഡിഎഫിനെതിരെ പ്രതികരിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ലെന്നും മജീദ് പറഞ്ഞു

മലപ്പുറം: മതേതര കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. വെൽഫെയർ പാർട്ടി, എസ്‌ഡിപിഐ, പിഡിപി തുടങ്ങിയ കക്ഷികളെ വോട്ടിനു വേണ്ടി തരാതരം ഉപയോഗിക്കുകയാണ് സിപിഎം ചെയ്തത്. ഇപ്പോഴും നിരവധി പഞ്ചായത്തുകളിൽ ഈ കക്ഷികളോടൊപ്പം ഇടതുമുന്നണി ഭരണം പങ്കിടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് യുഡിഎഫിനെതിരെ പ്രതികരിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ലെന്നും മജീദ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred