കെ സുധാകരൻ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിൽ കെപിസിസി ,ഡിസിസി പുന: സംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്.

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. കെ സുധാകരൻ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിൽ കെപിസിസി ,ഡിസിസി പുന: സംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്. നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഒഴിവാക്കുമോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും. രാഹുൽഗാന്ധിയുമായി നേതാക്കൾ നടത്തിയ ചർച്ചക്ക് ശേഷമാണ് രാഷ്ട്രീയകാര്യസമിതി ചേരുന്നത്. 3 മണിക്ക് വൈകിട്ട് കെപിസിസി ഓഫീസിലാണ് യോഗം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മരംമുറികേസിലെ സമരപരിപാടികളും സമിതി തീരുമാനിക്കും. ബ്രണ്ണൻ വിവാദത്തിൽ സുധാകരന് യോഗം പിന്തുണ പ്രഖ്യാപിച്ചേക്കും. പിണറായി നിർത്തിയതോടെ വിവാദം അവസാനിപ്പിക്കണമെന്ന് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യത്തിൽ സുധാകരന്റെ നിലപാട് നിർണ്ണായകമാണ്. രാഷ്ട്രീയകാര്യസമിതിയുടെ പുനസംഘടനയും ചർച്ചയാകും.