കോട്ടയം: വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. പായിപ്പാട് സ്വദേശി കൃഷ്ണപ്രിയയുടെ കൊവിഡ് പരിശോധനാഫലമാണ് നെഗറ്റീവായത്. റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയയെ ഇന്നലെ രാത്രിയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് റഷ്യയിൽ നിന്ന് കൃഷ്ണപ്രിയ നാട്ടിലെത്തിയത്. 

വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

അതിനിടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച പുലർച്ചെ   മരിച്ച ചുനക്കര സ്വദേശി നസീറിനാണ് പരിശോധനയിൽ രോഗം കണ്ടെത്തിയത്. അർബുദ രോഗിയായ നസീർ കഴിഞ്ഞ രണ്ടിനാണ് സൗദിയിൽ  നിന്നും നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.