പേരൂർ സ്വദേശി ടിഎൻ സുധീർ (45), ഇദ്ദേഹത്തിന്റെ മക്കളായ സിദ്ധാർത്ഥ് (18), ആദിത് (15), അർജുൻ (13), സുധീറിന്റെ സഹോദരി പുത്രൻ രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്

കോട്ടയം: പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരു കുടുംബത്തിലെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ പേരൂരിലാണ് സംഭവം. പേരൂർ സ്വദേശി ടിഎൻ സുധീർ (45), ഇദ്ദേഹത്തിന്റെ മക്കളായ സിദ്ധാർത്ഥ് (18), ആദിത് (15), അർജുൻ (13), സുധീറിന്റെ സഹോദരി പുത്രൻ രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ച് പേരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 7.30 മണിയോടെ ആയിരുന്നു അപകടം.

Add Asianetnews as a Preferred SourcegooglePreferred