കൊട്ടാരക്കര: കൊട്ടാരക്കര വയക്കലിൽ കെഎസ്ആർടിസി ബസ് ടാർ മിക്സിങ് വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി പി പ്രകാശാണ് മരിച്ചത്.  കഴിഞ്ഞ മാസം 15ാം തിയതിയാണ് ബസ് അപകടത്തില്‍പ്പെട്ടത് . 

ടാര്‍ മിക്സിങ് വാഹനത്തില്‍ ഇടിച്ച ബസിന് തീപിടിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രകാശ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം.