ക്യാമ്പസിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി

കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം.യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കെ എസ് യു - എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. തെരഞ്ഞെടുപ്പിൽ 37 വർഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയൻ ഭരണം കെ എസ് യുവിന് ലഭിക്കുന്ന പശ്ചാത്തലത്തിൽ നടന്ന വാക്കുതർക്കമാണ് സംഘർഷാവസ്ഥയിലേക്ക് നയിച്ചത്.

ക്യാമ്പസിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചും പ്രതിഷേധം ഉണ്ടായി. തുടർന്ന് നേതാക്കൾ പൊലീസ് വാഹനത്തിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചിറക്കി. കോട്ടയത്തെ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ക്യാമ്പസിനുള്ളിൽ പ്രവേശിച്ചു. കൗണ്ടിംഗ് ഹാളിനു മുന്നിൽ എസ്എഫ്ഐ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.