തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ  കരിങ്കൊടി കാണിച്ച സംഭവത്തില്‍ കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 17 പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്‍തത്. യെദ്യൂരപ്പ വരുന്നതിന് മുമ്പ് ഹൈസിന്ദ് ഹോട്ടല്‍ മുതല്‍ തമ്പാനൂര്‍ വരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍വച്ച് രണ്ട് കെഎസ്‍യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്‍ത് നീക്കി. പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനത്തിനായാണ് ബി എസ് യെദ്യൂരപ്പ തിരുവനന്തപുരത്തെത്തിയത്. നാളെ കണ്ണൂർ രാജരാജേശ്വരി ക്ഷേത്രവും യെദ്യൂരപ്പ സന്ദർശിക്കും.