കോഴിക്കോട്: ഗൺമാന്‍റെ ഫോൺ പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ വിശദീകരണവുമായി മന്ത്രി കെടി ജലീൽ .ഫേസ് ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ വിശദീകരണം. ആയിരം കൊല്ലം തപസ്സിരുന്നാലും ഇല്ലാത്ത കാര്യം ഉണ്ടാക്കിയെടുക്കാൻ പറ്റില്ല .ടെലഫോൺ വിശദാംശങ്ങൾ ഏത് അന്വേഷണ ഏജൻസിക്കും പരിശോധിക്കാമെന്നും കെടി ജലീൽ എഫ്ബി പോസ്റ്റിൽ കുറിച്ചു, 

കൂടെയുള്ളവരുടെ ഫോൺ ഉപയോഗിച്ച് അവിഹിതം ചെയ്യുന്നവർ മുൻ സർക്കാരിന്‍റെ കാലത്താണ്. അത്തരക്കാർ ഈ സർക്കാരിൽ ഉണ്ടാകുമെന്ന പൂതി മനസിൽ വച്ചാൽ മതിയെന്നും കെ ടി ജലീൽ എഫ്ബി പോസ്റ്റിൽ പറയുന്നു. 

തുടര്‍ന്ന് വായിക്കാം: കെടി ജലീലിന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തു; രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു...