വസ്തുതകൾ പരിശോധിക്കാതെ അധികാരപരിധിക്കപ്പുറത്തുനിന്നാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ പ്രധാന വാദം.

കൊച്ചി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ഉത്തരവ് റദ്ദാക്കണമെന്നും ഇതിലെ തുടർ നടപടികൾ അ‍ടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. വസ്തുതകൾ പരിശോധിക്കാതെ അധികാരപരിധിക്കപ്പുറത്തുനിന്നാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ പ്രധാന വാദം. ബന്ധു നിയമന വിവാദം നേരത്തെ ഹൈക്കോടതി പരിശോധിച്ചതാണെന്നും ഹ‍ർജിയിലുണ്ട്. ലോകായുക്ത ഉത്തരവിന്‍റെ പകർപ്പ് തുടർ നടപടികൾക്കായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.