തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയ  ചലചിത്ര പ്രവർത്തകർക്കെതിരെ ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. സിനിമാപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത് തെറ്റാണെന്ന് കുമ്മനം തിരുവനന്തപുരത്ത് വച്ച് പറഞ്ഞു. പ്രതിഷേധിച്ചവർക്ക് രാജ്യസ്നേഹമില്ലെന്നായിരുന്നു പ്രസ്താവന. 

അഭിനേതാക്കളുടെ നാടിനോടുള്ള കൂറ് വെറും അഭിനയമാണെന്നും അവരുടെ രാജ്യസ്നേഹം വെറും കാപട്യം മാത്രമാണെന്നുമായിരുന്നു മുതിർന്ന നേതാവിന്‍റെ ആക്ഷേപം. സിനിമാക്കാർ ആരോടാണ് പ്രതിബന്ധത കാണിക്കുന്നതെന്ന് ചോദിച്ച കുമ്മനം ഇത്തരം പ്രതിഷേധങ്ങൾ മൂലമുണ്ടാകുന്ന ദുരന്തവും ദുരിതവും എന്ത് കൊണ്ടാണ് മനസിലാക്കാത്തതെന്നും ചോദിച്ചു. 

കുമ്മനം പറഞ്ഞതിങ്ങനെ: 

നിങ്ങളുടെ ദേശസ്നേഹം കാപട്യമാണ്, നിങ്ങൾക്ക് ഈ നാടിനോടുള്ള കൂറ് എന്ന് പറയുന്നത് അഭിനയം മാത്രമാണ്. നിങ്ങൾ സിനിമയിലൊക്കെ അഭിനയിക്കും, കുറേ ആളുകൾ ഇറങ്ങി തിരിച്ചിട്ടുണ്ട്. എറണാകുളത്തൊക്കെ വലിയ വലിയ സംവിധായകരും സാംസ്കാരിക നായകരും, ഒക്കെയുണ്ട്, നിങ്ങൾക്ക് ആരോടാണ് പ്രതിബന്ധത, ആർക്ക് വേണ്ടിയാണ് വാദിക്കുന്നത്. നിങ്ങൾ അഴിച്ചു വിടുന്ന പച്ചക്കള്ളം മൂലം നാട്ടിലുണ്ടാകുന്ന ദുരിതവും ദുരന്തവും മനസിലാക്കുന്നില്ലെ അത് കൊണ്ട് വസ്തുനിഷ്ടാപരമായ സമീപനമാണ് ആവശ്യം.   

വീഡിയോ കാണാം.

"